Latest News

Tags :Axiom-4

Technology Top News world News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആക്‌സിയം-4 സംഘം ഇന്ന് മടങ്ങും

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു. ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല […]Read More

National

‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ”ശുഭാംശു താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്.” പ്രധാന മന്ത്രി പറഞ്ഞു. […]Read More

Science Top News world News

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയോം 4 പേടകം ബഹിരാകാശ നിലയത്തിലെത്തി

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്.Read More

Uncategorized

ആക്സിയോം – 4 ഇന്ന് ബഹിരാകാശനിലയത്തിലെത്തും

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പേടകത്തിന്റെ ഡോക്കിങ് പ്രക്രിയ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിന്റെ ബാഹ്യ ഭാഗത്ത്,ബഹിരാകാശത്തിലേക്കുള്ള ദിശയിലായുള്ള പോർട്ടിൽ പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ വ്യക്തമാക്കി. 28.5 മണിക്കൂർ നീണ്ട സഞ്ചാരത്തിനുശേഷമാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. അമേരിക്കയിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് സഹയാത്രികർ.Read More

Uncategorized

ആക്‌സിയോം-4 ജൂൺ 25 ന് വിക്ഷേപണം

ആറ് തവണ മാറ്റിവെച്ച ആക്‌സിയോം 4 ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചതായി നാസ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ യാത്ര സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിനുള്ള ദൗത്യമാണിത്. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്താനാണ് ആക്സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവർ തീരുമാനിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2:31ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:10) റോക്കറ്റ് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ […]Read More

National

ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ജൂൺ 22ന് നിശ്ചയിച്ച ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇതുവരെ ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അറിയിച്ചു. നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ആക്സിയം സ്‌പേസുമായി സഹകരിച്ച് ഒരുക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം–4 മിഷൻ. ഈ ദൗത്യത്തിലെ യാത്രികരിൽ ശുഭാംശു ശുക്ലയ്ക്കൊപ്പം പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്‌നാൻസ്കി വിസ്നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരും […]Read More

National

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക് മാറ്റി

ന്യൂയോർക്ക്: ശുഭാംശു ശുക്ലയുടെയുടെ ബഹിരാകാശ യാത്ര ആക്സിയം 4 ദൗത്യം ജൂൺ 22 ലേക്ക് മാറ്റി. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവയ്ക്കുന്നത്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. ഫ്ലോറിഡയിലെ കെന്നഡീസ് സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും സഞ്ചാരികളുണ്ട്. ദൗത്യസംഘം 14 ദിവസം […]Read More

world News

ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി

ഫ്ലോറിഡ: ഇന്ന് നടക്കാനിരുന്ന ആക്സിയം 4 വിക്ഷേപണം ഇന്ധനചോർച്ചയെ തുടർന്ന് മാറ്റിവച്ചു. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു. ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് പുറപ്പെടാനിരിക്കവേയാണ് ഇന്ധന ചോർച്ച കണ്ടെത്തുന്നത്. നാലാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പരിശോധനകൾ നടത്തിയ ശേഷം വിക്ഷേപണ തീയതി അറിയിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes