Latest News

Tags :bengal

Uncategorized

കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ

കൊൽക്കത്തയിലെ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാകി ബാനർജി (55) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ നാലാമത്തെ വ്യക്തിയാണ് ഇയാൾ. അഭിഭാഷകനും മുൻ വിദ്യാർഥിയുമായ മനോജിത് മിശ്രയും, വിദ്യാർഥികളായ പ്രമിത് മുഖർജിയും സയിബ് അഹമ്മദുമാണ് അറസ്റ്റിലായ മറ്റു പ്രതികൾ. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജ്‌ പെൺകുട്ടിയോട് വിവാഹത്തിന് അഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes