Latest News

Tags :bomb threat

National

ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം പേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന. ബുധനാഴ്ച രാവിലെ ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് നിർവീര്യമാക്കാൻ സ്ക്വാഡിനെ വിന്യസിക്കുകയും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.Read More

Kerala

വീണ്ടും ബോംബ് ഭീഷണി; കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

കൊച്ചി: ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി നാഗ്പൂരിൽ ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.Read More

Gadgets

ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ച് പറന്നു

ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി […]Read More

National

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. നേരത്തേ ഇറാന്‍-ഇസ്രയേല്‍ […]Read More

world News

ബോംബ് ഭീഷണി; എയർ ഇന്ത്യയുടെ തായ്‌ലൻഡ് ഡൽഹി വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് നടത്തി. എ ഐ 379 വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. രാവിലെ ഡൽഹിയിൽ നിന്ന് ഒമ്പതരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടെന്നാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തി വരികയാണെന്നാണ് ലഭിച്ച വിവരം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes