സാങ്കേതിക തകരാറുകളാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി ജൂലൈ 22ന് മടങ്ങും. വിമാനം പറക്കാനാവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ബ്രിട്ടീഷ് നാവികസേന മേധാവിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും വിശദമായി പരിശോധിച്ചതായും ഇത് പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിക്കാൻ […]Read More