നാഷണൽ മെഡിക്കൽ കമ്മീഷനിൽ (NMC) അംഗീകാരം നൽകൽ സംബന്ധിച്ചുള്ള വിഷയത്തിൽ വലിയ അഴിമതി നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻ.എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 34 പേരെ പ്രതിചേർത്തുകൊണ്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിന്റെയും സീറ്റുകൾ അനുവദിക്കുന്നതിന്റെയും പേരിൽ വ്യാപകമായി തട്ടിപ്പും കോഴ ഇടപാടുകളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകാരത്തിനായി വ്യാജരോഗികളും വ്യാജഡോക്ടർമാരും ഉപയോഗിച്ച് പരിശോധനയെ കൃത്രിമമായി വിജയിപ്പിച്ചുവെന്നതും സിബിഐയുടെ […]Read More