Latest News

Tags :Chief Minister

Kerala Politics Top News

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് […]Read More

Kerala Top News

വി.എസ്. അച്യുതാനന്ദനെ നില ​ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലേക്കെത്തി. മുഖ്യമന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും എത്തിയിരുന്നു. ജൂണ്‍ 23ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. Tag: VS Achuthanandan’s condition is critical; Chief Minister and Read More

Kerala Top News

അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും

അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം ദൂബൈയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്.മുഖ്യമന്ത്രിയും ഭാര്യ കമല വിജയനുമാണ് യാത്രയിൽ. ദുബായിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ […]Read More

Kerala Top News

മുഖ്യമന്ത്രിയാവാൻ തരൂർ യോഗ്യനെന്ന് സർവേ

മുഖ്യമന്ത്രി സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്.28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 4 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 […]Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയും ഇന്ന് നിലമ്പൂരിൽ എത്താനിരുന്നതാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് യാത്ര 15 ലേക്ക് മാറ്റി. പി വി അൻവറിനു വേണ്ടി 15 ന് മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എംപിയുമായ യൂസഫ് പഠാനും എത്തും. നിലമ്പൂർ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes