മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും
അത്യപൂര്‍വവും തന്ത്രപ്രധാനവുമായ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ ലഭ്യത ഉറപ്പാക്കാന്‍ മ്യാന്‍മറിനോടുള്ള നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ധാതുക്കളുടെ പ്രധാന ഉപഭോക്താവായ ചൈനയുടെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. മ്യാന്‍മറിലെ കച്ചിന്‍ മേഖലയിലെ ഖനികള്‍ ഹെവി റയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ഉത്പാദകരാണ്. ഇവ ചൈനയിലേക്ക് കയറ്റി അയച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിലെ റെയര്‍ എര്‍ത്ത് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വിമതരാണ്. ഇവരുമായി ഒരു ധാരണയിലെത്തിയാല്‍ മാത്രമേ അമേരിക്കയ്ക്ക് ഈ ധാതുക്കള്‍ സ്വന്തമാക്കാന്‍ […]Read More