Kerala
Top News
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 450 രൂപവരെ വില രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തവില 400 രൂപയിലേക്ക് അടുക്കുകയാണ്. ഇതോടെ ഓണക്കാലത്ത് വില 500 രൂപ വരെ എത്താമെന്നാണു വ്യാപാരികളുടെ പ്രവചനം. കൊപ്രയുടെ ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിന് മുഖ്യകാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ കേരളത്തിലുള്‍പ്പെടെ നാളികേര കൃഷിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം മുതൽ 84 ശതമാനത്തോളം വിലവർധന സംഭവിച്ചതായാണ് കണക്കുകൾ. ഇതിൽ […]Read More