കോട്ടയം മെഡിക്കൽ കോളജിൽ ബാത്ത്റൂം കോംപ്ലക്സ് കെട്ടിടം തകർന്നുണ്ടായ അപകടം സംബന്ധിച്ച്, ജില്ലാ കളക്ടർ ഏഴ് ദിവസത്തിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കളക്ടർ ഇതിനകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കളക്ടർ ഇന്നലെ തന്നെ സ്ഥലത്തെ സന്ദർശിക്കുകയും പരിശോധന തുടങ്ങി വിശദമായ റിപ്പോർട്ടിന് രൂപം നൽകുകയും ചെയ്തു. തകർച്ചയ്ക്ക് സാധ്യതയുള്ള കെട്ടിടത്തിൽ ആളുകളെ പ്രവേശിപ്പിച്ചതെങ്ങനെ?ബാത്ത്റൂം കോംപ്ലക്സ് ഉപയോഗത്തിനായി തുറക്കപ്പെട്ടത് […]Read More