Kerala
Top News
കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിയിൽ; രാജസ്ഥാനിൽനിന്നുള്ള കവർച്ചാസംഘമെന്ന് സംശയം, ഒരാൾ ഓടിരക്ഷപ്പെട്ടു.
എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലർച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ […]Read More