മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് നിര്‍ത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാല്‍പ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരന്‍ പുറത്തായാല്‍ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. […]Read More
Tags :cricket
ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് […]Read More
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട്
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം […]Read More
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള […]Read More
ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ റിഷഭ് പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. .നിലവില്‍ മെഡിക്കല്‍ […]Read More