Latest News

Tags :Crime

Crime

സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് പോലീസ് കണ്ടെത്തൽ

പീരുമേട്: കാട്ടിനുള്ളിൽ മീന്മുട്ടിയിൽ മരിച്ച ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലല്ല മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പീരുമേട് തോട്ടാപ്പുര സ്വദേശിനി സീത (42) ആണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ സീതയുടെ ശരീരത്തിൽ ഏറ്റുമുട്ടലിന്റെ പാടുകൾ കണ്ടെത്തിയതായും തല പലതവണ കഠിനമായ പ്രതലത്തിൽ ഇടിക്കപ്പെട്ടതായും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഭർത്താവ് ബിനു തന്നെയാണ് സംഭവം വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ […]Read More

Crime

യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More

Gadgets

17കാരിയുടെ തലയറുത്ത് ദുരഭിമാനക്കൊല

മീററ്റ് (യുപി): പതിനേഴ്കാരിയുടെ തലയറുത്ത നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷകയാണ് മരിച്ചത്. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതിനു പിന്നാലെ ഉണ്ടായ ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തനിഷ്കയുടെ അമ്മയെയും ഇളയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന ചെറുപ്പക്കാരന്റെ ഫോൺ നമ്പർ എഴുതിയ പേപ്പർ തനിഷ്ക ധരിച്ചിരുന്ന സൽവാറിൽ നിന്ന് കണ്ടെടുത്തതോടെയാണ് മരിച്ചത് തനിഷ്കയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വികാസിനെ ചോദ്യം ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ […]Read More

Kerala

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വീണ്ടും മാറ്റി…

നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12-ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വിധി പറയാനായി വീണ്ടും മാറ്റുകയായിരുന്നു. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes