തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിൽ ആണ് റെഡ് അലർട്ട്. ജലനിരപ്പ് ഉയരുന്നതിനാൽ കാസർഗോഡ് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട മണിമല എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Read More