Latest News

Tags :Death

Crime

കാസർഗോഡ് മകൻ അമ്മയെ തീവച്ച് കൊലപ്പെടുത്തി

കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം അയൽവാസിയെ വീട്ടിലേക്ക് വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വോർക്കാടി നലങ്ങി സ്വദേശിനിയായ ഫിൽഡ (60) ആണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികൾ ഫിൽഡയും ലോലിറ്റയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിൽഡ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോലിറ്റയെ അവർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.Read More

National

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം. രണ്ടുപേർ മരിച്ചു. കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ, ഒരു സ്‌കൂൾ കെട്ടിടം, റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നതായും റിപ്പോർട്ടുണ്ട്.Read More

Crime

പറമ്പായി ആത്മഹത്യ കേസ്: രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം

കണ്ണൂർ: പറമ്പായിയിലെ റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം. കേസിലെ നാലാം പ്രതിയും അഞ്ചാം പ്രതിയുമാണ് വിദേശത്തേക്ക് കടന്നത്. ഇരുവരും എസ്‌ഡിപിഐ പ്രവർത്തകരാണ്. യുവതിയെയും ആൺ സുഹൃത്തിനെയും ആൾക്കൂട്ട വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ റസീന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.Read More

Crime

ആന്ധ്രപ്രദേശിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

കൂർനൂൾ: കൂർണൂളിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂർണൂൽ സ്വദേശി തേജേശ്വറിന്റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും ഭാര്യമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ പതിനേഴാം തീയതി മുതൽ തേജേശ്വറിനെ കാണാതായിരുന്നു. സ്വകാര്യ ഭൂമി സർവ്വേയറും നൃത്താധ്യപകനുമാണ് തേജേശ്വർ. തേജേശ്വരന്റെ മരണത്തിന് പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. ജൂൺ 17ന് തേജേശ്വറിനെ കാണാതായതിന് പിന്നാലെ സഹോദരൻ തേജവർദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച നടത്തിയ […]Read More

Kerala

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.Read More

Uncategorized

ബംഗളുരുവിൽ കുളത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരു: ശിവമോഗയിലെ കുംസി പൊലിസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണുമരിച്ചു. പി.എ. ഗൗതം (22), കെ.സി. ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു.Read More

Crime

രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ;

ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് […]Read More

Uncategorized

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്യാ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് താന്യ. ഡൽഹി വിജയി പാർക്ക് സ്വദേശിയാണ് താന്യ. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ കാനഡയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.Read More

Kerala

പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ആദ്യം കാട്ടാന ആക്രമണത്തിൽ മരിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സീതയുടെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഭർത്താവ് ബിനുവിനെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും കാട്ടാന ആക്രമണം മൂലമാണ് സീത മരിച്ചതെന്ന് ഭർത്താവ് ബിനു പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര […]Read More

Kerala

കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

വടകര: വടകരയിൽ കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാന്റെവിട അസ്ലമിന്റെ മകൻ സഹൽ (14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ കളിച്ചു കൊണ്ടിരിക്കവേ സഹൽ മുങ്ങി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes