തിരുവല്ല: സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ സാബു രമ്യ ദമ്പതികളുടെ മകൻ ജെറോം എബ്രഹാം സാബു(17) ആണ് മരിച്ചത്. സംഭവസ്ഥലത്ത് എത്തിയ മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെടുത്തു. മണിയോതിരുമൂലപുരം ബാലിക മഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ജെറോം എബ്രഹാം സാബു.Read More
Tags :Death
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാം വാർഡിലെ നൊച്ചിപ്പുള്ളി ഞാറാക്കോട് സ്വദേശിയായ കുമാരൻ (65) ആണ് മരണപ്പെട്ടത്. പുലർച്ചെ വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടാനയുടെ ആക്രമനം. വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ അനുമതി നൽകിയില്ല.Read More
കോഴിക്കോട്: കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. അന്നശ്ശേരി കുളങ്ങരത്ത് താഴം നിഖിലിന്റെയും വൈഷ്ണവിയുടെയും മകൾ നക്ഷത്രയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.Read More
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആളൊഴിഞ്ഞ അയൽവീടിന്റെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് വെറും രണ്ട് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നെന്ന് വ്യക്തമാകുന്നു. കുഞ്ഞിന്റെ അമ്മയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.Read More
കോഴിക്കോട്: അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണു മരിച്ചതായി റിപ്പോർട്ട്. കൊളങ്ങരത്തുതാഴം സ്വദേശിയായ നിഖിലിൻ്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ഒഴുക്കിൽ പെട്ട് കുട്ടി ദൂരേക്ക് പോകുകയായിരുന്നു. വീട്ടിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തി.Read More
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു.Read More
കാസർകോട്: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ തോട്ടിൽ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിനുമുന്നിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ തോട്ടിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.Read More
ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റത് പന്നിയിൽ കെണിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ. പിള്ളയാണ് മരിച്ചത്. കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ശിവൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More
പൂണയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. പൂണയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ് മലയിലാണ് സംഭവം നടന്നത്. 20 പേർ പുഴയിലേക്ക് വീണതായും റിപ്പോർട്ട് ഉണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതു വരെ 8 പേരെ രക്ഷപ്പെടുത്തിയതയാണ് റിപ്പോർട്ട്.Read More
കൊല്ലം: കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് തങ്കശേരി സ്വദേശിയായ 20കാരൻ സിനാൻ ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഓലയിൽ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓലയിൽ പാലത്തിന് സമീപം ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടത് പ്രദേശവാസികൾക്ക് സംശയം വളരാൻ ഇടയാക്കി. ബൈക്കിൽ താക്കോൽ ഉൾപ്പടെ ഉണ്ടായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും തുടക്കത്തിൽ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് […]Read More