Latest News

Tags :Death

Crime

സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് പോലീസ് കണ്ടെത്തൽ

പീരുമേട്: കാട്ടിനുള്ളിൽ മീന്മുട്ടിയിൽ മരിച്ച ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലല്ല മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പീരുമേട് തോട്ടാപ്പുര സ്വദേശിനി സീത (42) ആണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ സീതയുടെ ശരീരത്തിൽ ഏറ്റുമുട്ടലിന്റെ പാടുകൾ കണ്ടെത്തിയതായും തല പലതവണ കഠിനമായ പ്രതലത്തിൽ ഇടിക്കപ്പെട്ടതായും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഭർത്താവ് ബിനു തന്നെയാണ് സംഭവം വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ […]Read More

world News

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍ നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് […]Read More

Kerala

ഇടുക്കിയിൽ വീട്ടിലെ മുറിയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയായ ശ്രീപാർവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ് ശ്രീപാർവതി. മൃതദേഹം വീടിന്റെ പിന്നിലുള്ള മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇതിനെ തുടർന്നാണോ ആത്മഹത്യ എന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.Read More

Crime

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി അമ്മ

ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിന്റെ ബാൽക്കണിയിൽനിന്ന് തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായിരുന്നു, അതു മൂലമുള്ള മാനസിക സമ്മർദ്ദത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് ഭാരതി പൊലീസിനോട് മൊഴി നൽകി. കുട്ടികളിൽ ഒരാളെ കാണാനില്ലെന്നു അമ്മ ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സംഭവം നീലാങ്കര പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് […]Read More

Kerala

മമ്മൂട്ടിയുടെ ഭാര്യ പിതാവ് അന്തരിച്ചു

മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിൻ്റെ പിതാവ് പി.എസ്. അബു (90) അന്തരിച്ചു. സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ് പി എസ് അബു. മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ.സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.Read More

world News

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്. ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്. നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും […]Read More

Uncategorized

ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

ന്യൂഡൽഹി: ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾളും മരണപ്പെട്ടു. 10 വയസ്സുള്ള രണ്ടു കുട്ടികളും പിതാവുമാണ് മരണപ്പെട്ടത്. അഗ്നിബാധയിൽ രക്ഷപ്പെട്ട ഭാര്യയും മൂത്ത മകനും ചികിത്സയിലാണ്. ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടുത്തമുണ്ടായത്.Read More

Uncategorized

മോഡലായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ഫാഷൻ മോഡലുമായ അഞ്ജലി അൽപേഷ് വർമോറാ(23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് മുൻപായി സാമൂഹികമാധ്യമങ്ങളിൽ വൈകാരികമായ സ്റ്റാറ്റസുകൾ അഞ്ജലി പങ്കുവെച്ചിരുന്നു. അഞ്ജലിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടർന്ന് വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വെച്ചിരുന്നു. അവസാനമായി അഞ്ജലി വിളിക്കാൻ ശ്രമിച്ചത് പ്രതിശ്രുത വരനെയാണെന്ന് പോലീസ് പറഞ്ഞു. അഞ്ജലിക്ക് മാനസിക പ്രയാസമോ സമ്മർദ്ദമോ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് പ്രതിശ്രുത […]Read More

world News

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ […]Read More

Kerala

പൂച്ച കുറുകെ ചാടി വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടി വാഹനാപകടത്തിൽ പെട്ട് ചിലകിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ്(32) മരിച്ചത്. ഭർത്താവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി. പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നേടിയ തളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുമിക്ക് തലക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes