Latest News

Tags :Death

National

മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി പരാതി

മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി എഫ്‌ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്‌ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക […]Read More

Kerala

പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌: മങ്കര റെയിൽവേ സ്റ്റേഷന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയൂർ സ്വദേശിയും മുട്ടികുളങ്ങര KAP സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ ആർ അഭിജിത്താണ് മരിച്ചത്‌.Read More

National

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എഎസ്പി കൊല്ലപ്പെട്ടു

റായ്പുർ: മാവോയിസ്റ്റുകൾ സുക്മയിലെ കോട്ന പ്രദേശത്ത് നടത്തിയ ഐഇഡി ആക്രമണത്തിൽ അഡിഷണൽ പോലീസ് സുപ്രന്റ് ആകാശ് റാവു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ വാഹനങ്ങൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. എഎസ്പിയെ കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഗ്‌ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More

Uncategorized

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

ഹിന്ദി, ബംഗാളി സംവിധായകനായ പാർഥോ ഘോഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം. മലയാള സിനിമയായ നമ്പർ 20 മദ്രാസ് മെയിലിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പാർഥോ ഘോഷാണ്. 1991 ൽ പുറത്തിറങ്ങിയ 100 ഡേയ്‌സ് ആണ് ആദ്യ ചിത്രം. 15 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.Read More

National

മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു

മുംബൈ: മുംബൈയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് ഓടിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 12 പേർ ട്രെയിനിൽ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ തിരക്കാണ് അപകടകാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.Read More

Kerala

നിലമ്പൂർ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധ മാർച്ച്‌

നിലമ്പൂർ: നിലമ്പൂരിൽ വിദ്യാർത്ഥി പന്നിക്കെണിയിൽ പെട്ട് മരിച്ച സംഭവത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി. എഫിന്റെയും പ്രതിഷേധം. പഞ്ചായത്ത്‌ ഭരണ സമിതിയുടെ വീഴ്ച്ചയാണ് മരണത്തിന് കാരണമെന്നാരോപിച്ച് എൽ.ഡി. എഫ് വഴിക്കടവ് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. അതേസമയം കെ എസ് സി ബി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തും.Read More

National

യുപിയിൽ 60 കാരൻ സ്വയം കഴുത്തറുത്ത് മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ദിയോറിയയിൽ വയോധികൻ സ്വയം കഴുത്തറുത്ത് മരിച്ചു ബലിപെരുന്നാൾ ദിനത്തിൽ സ്വയം കഴുത്തെറുത്തു മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വെച്ചാണ് ആത്മഹത്യ. 60 കാരൻ ഇഷ് മുഹമ്മദാണ് മരിച്ചത്‌.Read More

Kerala

വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ്സ്‌ക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലശ്ശന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്‌.Read More

Kerala

പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ മുഖ്യപ്രതി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്തു. അനന്തു ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞ ഉടൻ പ്രതി വിനീഷ് ഒളിവിൽ പോവുകയായിരുന്നു. പന്നിയെ പിടിക്കാനാണ് താൻ കെണിവെച്ചത് എന്നാണ് വിനീഷ് പോലീസിന് നൽകിയ മൊഴി. ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.Read More

world News

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

ബോഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ശനിയാഴ്ച പരിപാടിയിൽ പങ്കെടത്തുകൊണ്ടിരിക്കെയാണ് കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേലിന് വെടിയേറ്റത്. ഇതൊരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes