മലപ്പുറം: നിലമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഈ സമയത്ത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. സത്യം താമസിയാതെ എല്ലാവർക്കും ബോധ്യമാകും. ശിവൻകുട്ടി പറഞ്ഞു.Read More
Tags :Death
നിലമ്പൂർ: കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുക്കാരൻ മരിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ജിത്തുവാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകാവേയാണ് അപകടം. ജിത്തുവിനോപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ യദു, ഷാനു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം നടന്നത്.Read More
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര ചെയ്ത ഭർത്താവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കഹള്ളി നിവാസി ശങ്കറാണ് ഭാര്യ മാനസയെ കൊലപ്പെടുത്തിയത്. ഹീലാലീഗേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്കൂട്ടർ നിർത്തിച്ച് പരിശോധിച്ചപ്പോൾ മനുഷ്യന്റെ തല എടുത്തു വച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തല ഭാര്യയുടെതാണെന്നും താനാണ് കൊന്നതെന്നും പ്രതി സമ്മതിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.അഞ്ചുവർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു […]Read More
ബംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടം നേട്ടവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ പരിപാടിയിൽ തിരക്കിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും ആയ എ. ശങ്കർ, ഇ എസ് ജയറാം എന്നിവർ രാജിവച്ചു. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും രാജി സമർപ്പിച്ചതായി അറിയിച്ചു. ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ഗോവിന്ദരാജ് എംഎൽസിയെ ഇന്നലെ നീക്കിയിരുന്നു. കർണാടക സർക്കാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് […]Read More
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. വീട്ടിലും കെപിസിസി ഓഫീസിലുമായി നിരവധിപേർ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തി.Read More
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ വച്ച് നടത്തും. ഞായറാഴ്ച്ച വീട്ടിൽ പൊതുദർശനം നടത്തും. അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും കുടുംബാംഗങ്ങളും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും. ഷൈനിന്റെ പിതാവ് ചാക്കോയെ രക്ഷിക്കാനായില്ല.Read More
മീററ്റ് (യുപി): പതിനേഴ്കാരിയുടെ തലയറുത്ത നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷകയാണ് മരിച്ചത്. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതിനു പിന്നാലെ ഉണ്ടായ ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തനിഷ്കയുടെ അമ്മയെയും ഇളയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന ചെറുപ്പക്കാരന്റെ ഫോൺ നമ്പർ എഴുതിയ പേപ്പർ തനിഷ്ക ധരിച്ചിരുന്ന സൽവാറിൽ നിന്ന് കണ്ടെടുത്തതോടെയാണ് മരിച്ചത് തനിഷ്കയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വികാസിനെ ചോദ്യം ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ […]Read More
പാലക്കാട് : സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതിക്ക് മേൽ ലോറി കയറി മരണം. അംഗനവാടി ജീവനക്കാരിയായ ജയന്തിയാണ് മരിച്ചത്. ജയന്തി സാധനങ്ങൾ വാങ്ങാൻ കടയിൽ പോകവേയാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിലെ കുഴിയിലേക്ക് വീണു. ലോറിയുടെ മുന്നിലേക്ക് മറിഞ്ഞ ജയന്തിയുടെ ശരീരത്തിന് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്ക് കരുവാപ്പാറ സെന്റ് പോൾസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.Read More
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാ ഭവനിൽ എത്തി അന്തിമോപചാരം അർപ്പിക്കും. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചത്.Read More
ബെംഗളൂരു: ആർസിബി വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ വിരാട് കോലിക്കെതിരെ പരാതി. പരിപാടിയിൽ പങ്കെടുക്കാൻ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും പരാതി മുന്നോട്ടുവയ്ക്കുന്നു. ദുരന്തത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് വെങ്കിടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിൽ വിരാട് കോലിക്കെതിരെ പരാതി നൽകിയത്. നിലവിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറസ്റ്റ് […]Read More