Latest News

Tags :Death

Kerala

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം സ്കൂളിൽ പഠിക്കുന്ന അഹല്യ(9)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.Read More

National

ബെംഗളൂരു ദുരന്തത്തിൽ പങ്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റ് വിജയാഘോഷത്തെ തുടർന്നുണ്ടായ അപകടത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലല്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. പരിപാടി നടത്തണമെന്നത് സർക്കാരിന്റെ തീരുമാനമായിരുന്നു. ഉന്നത തലങ്ങളിൽ നിന്ന് പരിപാടിക്ക് അനുമതിയുണ്ടായിരുന്നു. മിനിസ്റ്റർ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ, ക്യാബിനറ്റ് മിനിസ്റ്റർ, സീനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടിക്ക് സൗകര്യമൊരുക്കിയത് സർക്കാരാണ്. അസോസിയേഷൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് […]Read More

Kerala

ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കും

തൃശ്ശൂർ: അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ മൃതദേഹം നാട് തൃശ്ശൂരിൽ എത്തിക്കും. പരിക്കേറ്റ ഷൈനും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരനും പരിക്കുപറ്റി. അച്ഛൻ മരിച്ച സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ടെന്നും സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതുണ്ട്. തുടർന്നാണ് നാട്ടിലേക്ക് വരാനും ചികിത്സ തൃശ്ശൂരിലേക്ക് മാറ്റാനും തീരുമാനിച്ചത്.Read More

National

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: ആർ സി ബി മാർക്കറ്റിംഗ് മേധാവിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെയെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി എൻ എ യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത്‌ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ആരാധകരുടെ തിരക്കിൽപ്പെട്ട് 13 വയസ്സുകാരി ഉൾപ്പെടെ 11 പേർ മരിച്ചതിൽ കർണാടക […]Read More

Kerala

കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ പി സി സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1977ലും 1982ലും അടൂർ നിയമസഭാ അംഗമായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ പുളിക്കുളം വാർഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനം. 1962 മുതൽ കെ പി സി സി അംഗമായിരുന്നു. 1967, 1980, 1987 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുന്നത്തൂർ […]Read More

National

ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുരന്തത്തിൽ പോലീസ് കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ ഇവന്റ് മാനേജ്മെന്റ്നെതിരെ പോലീസ് കേസെടുത്തു. ആർ സി ബിക്കെതിരെയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേട്ട് ജി. ജഗതീഷ അപകടമുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെയും മൊഴിയെടുക്കും. സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകും. കർണാടക ക്രിക്കറ്റ്‌ അസോസിയേഷനും ബെംഗളൂരു […]Read More

National

സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ആർ സി ബി: മരിച്ചവരുടെ

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആർ സി ബി 10 ലക്ഷം വീതം ധനസഹായം നൽകും. ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. 35,500 പേർ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ 2 ലക്ഷത്തിലേറെ പേർ എത്തിയതോടെയുണ്ടായതിക്കുംത്തിരക്കുമാണ് ദുരന്ത കാരണം. ദുരന്തത്തിൽ 11 പേർ മരിച്ചു. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കിരീടംആരാധകർക്ക് അങ്ങേയറ്റം ആവേശമായിരുന്നു.Read More

Kerala

കാമുകനുമായി ഗൂഡാലോചന, ഓട്ടോറിക്ഷാ ഡ്രൈവര്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യയ്ക്ക് ജാമ്യം

കൈതപ്രത്ത് ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച കേസിൽ ഭാര്യ മിനി നമ്പ്യാർക്ക് ജാമ്യം. ഗൂഢാലോചന കുറ്റമായിരുന്നു ബിജെപി നേതാവായ മിനിക്കെതിരെ ചുമത്തിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്നു മിനി. സഹപാഠിയായ ഒന്നാം പ്രതി സന്തോഷുമായുള്ള പ്രണയത്തിന് തടസമായതോടെയാണ് രാധാകൃഷ്ണനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. സന്തോഷുമായി ചേർന്ന് മിനി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്ക് ശേഷം സന്തോഷ് മിനിയുമായി ഫോണിൽ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. സഹപാഠികളായ […]Read More

Kerala

 കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ

കോഴിക്കോട്: കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ആറ് മാസ ദൈർഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്സിന് ഒരു മാസം മുമ്പാണ് സിനാൻ ചേർന്നത്. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാൻ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാർത്ഥി വീണ് […]Read More

Kerala

യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. മരണ കാരണം വ്യക്തമല്ല. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. എറണാകുളം കാലടി നീലീശ്വരത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes