ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം […]Read More
Tags :delhi
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും […]Read More
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും. നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, […]Read More