Latest News

Tags :died

National Top News

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു; രണ്ടു പേർ മരിച്ചു

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു; രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്.വിമാനം പൂർണമായും തകർന്ന് കത്തിയ നിലയിലാണ്. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബനോഡ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു.വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനമാണ് തകർന്നത്. വിമാനം പൂർണമായും കത്തിയ നിലയിലാണ് ഉള്ളത്. വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ അവിടെ ഓടി എത്തുകയായിരുന്നു. രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊലീസും മറ്റ് സൈനിക വിഭാഗങ്ങളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഏത് വിമാനത്താവളത്തിൽ നിന്നാണ് വിമാനം […]Read More

Kerala Top News

കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം […]Read More

Health Kerala Top News

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്. […]Read More

Kerala Top News

കോട്ടയം മെഡി.കോളേജ് അപകടം; കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുള്ള അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരാളെ പുറത്തെടുത്തു. ഒരു സ്ത്രീയെയാണ് പുറത്തെടുത്തത്. സത്രീ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ആളെ പുറത്തെടുത്തത്. ​രോ​ഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന് സ്ത്രീയെയാണ് പുറത്തെടുത്തത്. കുളിക്കാൻ പോയപ്പോയപ്പോഴായിരുന്നു അപകടം നടന്നത്. സംഭവം നടന്ന് 2 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തം നടത്തിയത്. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes