ഇന്ത്യയുടെ തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (ബിവിആർഎഎഎം) വിഭാഗത്തിൽപ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുർ തീരത്ത് വച്ചാണ് നടത്തിയത്. ദൗത്യത്തിൽ ഉൾപ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആർഡിഒ അറിയിച്ചു. സുഖോയ് –30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു […]Read More