കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് സ്കൂളിൽ പഠിപ്പു മുടക്കും. വിവിധ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിഥുനിന്റെ മൃതദേഹം നാളെ സംസ്കരിക്കും. വിദേശത്തുള്ള അമ്മയെ മരണവിവരം അറിയിച്ചു. […]Read More