റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള […]Read More
Tags :earthquake
ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു.Read More
ഹരിയാനയിലെ റോഹ്തക്കിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രത
ഹരിയാനയിലെ റോഹ്തക്കിൽ ഇന്ന് പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ കൂടുതൽ […]Read More
അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.Read More
ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം […]Read More