Latest News

Tags :elon musk

Science Technology Top News Weather

ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു

സ്പേസ് എക്‌സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്‍റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്‍റേണല്‍ സോഫ്റ്റ്‌വെയറിന് സംഭവിച്ച വീഴ്‌ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്. വ്യാഴാഴ്‌ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് […]Read More

Technology Top News world News

ഗ്രോക്ക് ഹിറ്റ്‌ലറെ പ്രശംസിച്ചു, ജൂതരെ അധിക്ഷേപിച്ചു; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇലോൺ മസ്‌കിന്‍റെ

ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്‌ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിന്‍റെ നിര്‍മ്മാതാക്കളായ എക്‌സ്എഐ. ഗ്രോക്ക് ചാറ്റ്‌ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ […]Read More

Technology Top News world News

ഇന്ത്യൻ വരിക്കാർക്ക് പ്ലാൻ നിരക്കുകൾ വെട്ടിക്കുറച്ച് ഇലോൺ മസ്‌കിന്‍റെ എക്‌സ്

ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ […]Read More

world News

ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്‌ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്‌കും തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമാകുന്നു. ട്രംപിന്റെ വിവാദമായ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെയാണ് ഇലോൺ മസ്‌ക് വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചത്. ബിൽ പാസായാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇലോൺ മസ്‌ക് വീണ്ടും വിമർശനവുമായി എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മസ്‌ക് കർശനമായ മുന്നറിയിപ്പ് നൽകിയത്. സർക്കാർ […]Read More

world News

പരീക്ഷണ വിക്ഷേപം: സ്പേസ് എക്‌സിന്റെ സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ടെക്സസ്: ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട തകരാറാണ് പൊട്ടിത്തെറി ക്ക്‌ കാരണമായതെന്ന് മസ്‌ക് അറിയിച്ചു. ബുധനാഴ്ച്ച രാത്രി പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോൾ പൊട്ടിത്തെറിച്ച് തീഗോളമാവികയായിരുന്നു. ഇതിന് മുൻപും സമാനമായ രീതിയിൽ റോക്കറ്റിന് തകരാറുകൾ കണ്ടെത്തിയിരുന്നു.Read More

world News

കുറച്ച് കടുത്തുപോയി; ട്രംപിനെതിരെ പറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ താൻ നടത്തിയ പോസ്റ്റുകൾ അതിരുവിട്ടതായി കുറ്റസമ്മതം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്.തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഖേദപ്രകടനം നടത്തിയത്. “പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ചില പോസ്റ്റുകളിൽ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു,” എന്ന് മസ്ക് എക്‌സിൽ കുറിച്ചു. സൗഹൃദവും ബിസിനസ് ബന്ധവും പുലർത്തിയിരുന്ന ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ വാക്പോര് നടത്തിവരികയാണ്. സർക്കാരിന്റെ ചെലവുചുരുക്കാനുള്ള ‘ഡോജ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes