എറണാകുളം: കൂത്താട്ടുകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കവേ വെള്ളത്തിൽ മുങ്ങിപോകുകയായിരുന്നു. മൂവാറ്റുപുഴയിലെ എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥിയായ കെവിൻ (16) ആണ് മരിച്ചത്. വിവരം അറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിൽ കെവിനെ കണ്ടെത്തി. ഉടനെ കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More