Latest News

Tags :Explosion

Uncategorized

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം; മരണം 30 കടന്നു

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ  മരണം 30 കടന്നു. ഇന്നലെ പതിമൂന്ന് പേർ മരണപ്പെട്ടിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്നിശമന സേനാ യൂണിറ്റുകൾ […]Read More

National

തമിഴ്നാട്ടിൽ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു

തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. മുപ്പതോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes