ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.Read More
Tags :firecracker factory
തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. മുപ്പതോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ […]Read More