പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം […]Read More