ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.Read More
Tags :G-7 summit
ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ സൈപ്രസിലാണ് പ്രധാനമന്ത്രി ഉള്ളത്. ജി- 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജി- 7 പ്രധാന ചർച്ചയായേക്കും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് […]Read More