Latest News

Tags :governor

Kerala Top News

സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍

‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതില്‍ ഗൂഢാലോചന ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ പട്ടിക അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും ഗവര്‍ണര്‍ സമ്മതിച്ചു. ഇതനുസരിച്ച് ഡിജിറ്റല്‍ സാങ്കേതിക വൈസ് ചാന്‍സലറുമാരെ ഉടന്‍ തീരുമാനിക്കും. ചെറിയ കാര്യം വലുതാക്കിയത് […]Read More

Kerala

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. Read More

Kerala

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം.  വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. വേടന്റെ രചനകൾക്ക് പകരം […]Read More

Kerala

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. കേരള ശ്രീ പുരസ്കാരദാന ചടങ്ങുകൾ, സത്യപ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളിൽ നിന്നാണ് ഭാരതാംബ ചിത്രം ഒഴിവാക്കുന്നത്. എന്നാൽ രാജ്ഭവന്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും ഉണ്ടാകും. ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്ക് കൊളുത്തുന്നതും സർക്കാർ എതിർത്തതിനെ തുടർന്ന് സർക്കാരുമായി ഉടക്കാൻ ഇല്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.Read More

Kerala

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശിപാര്‍ശ നല്‍കുന്നത്. കൃഷി വകുപ്പിന്റെ റിപോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. വിഷയത്തില്‍ പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അടങ്ങിയ ഫയലിലാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം ആവശ്യപ്പെട്ടത്. അഭിപ്രായം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചേക്കും. പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന […]Read More

National

രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാകണം, ഭാരതാംബ സങ്കല്പം

തിരുവനന്തപുരം: ഭാരതാംബ സങ്കല്പം വിവാദമാക്കരുത് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സഹോദരി സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലുന്നവരാണ് നമ്മൾ ഭാരതീയർ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാവണം. ഗവർണർ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഗവർണർ തന്റെ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ […]Read More

Kerala

ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു

തൃശ്ശൂർ: ‘ആർ എസ് എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ-സർക്കാർ പോരല്ല ഇപ്പോൾ വേണ്ടതെന്നും ഗവർണർ ഭരണഘടനയാണ് ഉയർത്തിപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ രാജന്റെ മറുപടി.Read More

Kerala

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ ആർ എസ് എസ് പ്രതിഷേധം

ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ കൃഷിമന്ത്രി പി പ്രസാദിന്റെ വീടിനുമുന്നിൽ ആർഎസ്എസ് പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതിനെതിരെ സിപിഐ പ്രവർത്തകർ എത്തിയതോടെ ഇരുവരും തമ്മിലുള്ള സംഘർഷത്തിനു വഴിതെളിച്ചു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണറും കൃഷിമന്ത്രി പി പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു. രാജഭവനിലെ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes