Latest News

Tags :high court

Gadgets

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]Read More

Kerala Top News

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹ പണപ്പിരിവ്: കേസ് എടുക്കാൻ ഹൈക്കോടതി നിർദ്ദേശം

ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുമെന്ന് പറഞ്ഞ് ഒരു സ്വകാര്യ വ്യക്തി നടത്തിയ പണപ്പിരിവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതി നിർദേശിച്ചു. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ തുടർനടപടികൾ സ്വീകരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്യാൻ പമ്പ പൊലീസിന് ചുമതല നൽകി. തമിഴ്നാട് സ്വദേശിക്ക് വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി പറയുന്ന ഫയലുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. നോട്ടീസ് അയച്ചിട്ടും അയാൾ പ്രതികരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിഗ്രഹത്തിന്റെ പേരിൽ ഇതുവരെ എത്രത്തോളം […]Read More

Kerala Top News

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തേക്കാണ് അടിയന്തര പരോള്‍ നല്‍കിയത്. എന്നാൽ, പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ മനസിനെ ഹെെക്കോടതി പ്രശംസിച്ചു ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്‌നേഹനിധിയുമാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി […]Read More

Kerala Top News

പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം: ഹൈക്കോടതിയുടെ നിർണായക വിധി

ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം, 2005 പ്രകാരം 2004 ഡിസംബർ 20ന് ശേഷം മരിച്ച ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എസ്. ഈശ്വരൻ ആണ് പ്രസക്തമായ വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിനികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജിയിലായിരുന്നു ഈ നിർണായക വിധി. ഹൈക്കോടതി, സ്വത്തുവിതരണം സഹോദരനും പെൺമക്കൾക്കും തുല്യമായി നടത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചു. പിതാവിന്റെ സ്വത്തിൽ തുല്യാവകാശം അനുവദിക്കരുതെന്ന വാദവുമായി പ്രതിപക്ഷങ്ങൾ രംഗത്തെത്തിയിരുന്നു. കേരള കുടുംബസമ്പ്രദായ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം, […]Read More

Kerala Top News

സൈന്യത്തിന് നൽകിയ വേതനം പുനരധിവാസത്തിന് ഉപയോഗിക്കാം: ഹൈക്കോടതി

മുൻ ദുരന്തസമയങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്ന 120 കോടി രൂപ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം പ്രാധാന്യപൂർണ്ണമായ സാഹചര്യത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയെ പരിഗണിച്ചാണ് ഇടക്കാല അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര ആഭ്യന്തര-ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. “രണ്ടാഴ്ചയ്ക്കുള്ളിൽ […]Read More

Kerala Top News

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലറിന്റെ നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ ഉചിതമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് വിശദമായ വിശദീകരണം ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഇടപെട്ടത്. സർവകലാശാലയും കേരള പൊലീസും ഈ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച വിശദീകരണം പോലീസിൽ നിന്നും വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് വെറും […]Read More

Kerala Top News

ആശുപത്രികളിലെ ദാരുണമായ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ദാരുണമായ അടിസ്ഥാന സൗകര്യവ്യവസ്ഥകളെ കുറിച്ച് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദു എന്ന വീട്ടമ്മയെ നഷ്ടമായത് പോലുള്ള സംഭവങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ദൗർഭാഗ്യകരമായ ഭരണനിലവാരവും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് ഹർജിക്കാരൻ ആക്ഷേപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ […]Read More

Kerala Top News

‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം […]Read More

Gadgets

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല; ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് […]Read More

Kerala Top News

സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന്

മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സിഎംആർഎൽ- മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം.ആർ അജയനാണ് ഹർജി നൽകിയത്. ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയും മകൾ വീണയും സിബിഐ അന്വേഷണത്തെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്.സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന്ചൂണ്ടിക്കാട്ടി വീണ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes