ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്‍റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്‌ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്‌പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ […]Read More