പഹൽഗാം ആക്രമണത്തിൽ പാക് ഗ്രൂപ്പിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് നടപടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തെ ഈ നീക്കം അടിവരയിടുന്നുവെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ് ടിആർഎഫ് […]Read More