ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.Read More
Tags :India
ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ മേധാവിയായി ഐ.പി.എസ് ഓഫീസർ പരാഗ് ജെയിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനകാലാവധി. പഞ്ചാബ് കേഡർ ഐ.പി.എസ് ഓഫീസറായ പരാഗ് ജെയിൻ നിലവിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ രഹസ്യാന്വേഷണ മേധാവി ജൂൺ 30-ന് വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ ചുമതലയേൽക്കുന്നത്.Read More
കൊൽക്കത്തയിലെ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാകി ബാനർജി (55) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ നാലാമത്തെ വ്യക്തിയാണ് ഇയാൾ. അഭിഭാഷകനും മുൻ വിദ്യാർഥിയുമായ മനോജിത് മിശ്രയും, വിദ്യാർഥികളായ പ്രമിത് മുഖർജിയും സയിബ് അഹമ്മദുമാണ് അറസ്റ്റിലായ മറ്റു പ്രതികൾ. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജ് പെൺകുട്ടിയോട് വിവാഹത്തിന് അഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്.Read More
ന്യൂഡൽഹി: വിമാനതാവളത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കരട് പ്രകാരം ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഡിജിസിഎ ക്ക് നിർദ്ദേശം നൽകാൻ അധികാരം നൽകുന്നു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ പൊളിറ്റിക്കൽ നടപടി സ്വീകരിക്കാം.Read More
ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കെ മെയ്തെയ് നേതാവ് ബോയ്നാവോപംഗെയ്ജാം അറസ്റ്റിലായി. നേരത്തെ അരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുകയും. തുടർന്ന് 5 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ സംഘർഷത്തിൽ ഇതുവരെ 260 പേർ മരിച്ചെന്നാണ് കണക്ക്.Read More
ഇംഫാൽ: മെയ്തേയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘർഷം രൂക്ഷമാവുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.Read More
ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് : ബിനോയ് വിശ്വം
കണ്ണൂർ: ഗവർണർ പദവി ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ഗവർണർ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഗവർണർമാർ തടഞ്ഞുവെക്കുന്നു. പ്രധാനപ്പെട്ട ബില്ലുകൾ പോലും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ വികസനം തടസ്സപ്പെടുത്തുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.Read More
2025 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുപി താരം ഗുൽവീർ സിങാണ് സ്വർണമണിഞ്ഞത്. ഈയിനത്തിൽ 2017-ൽ ജി.ലക്ഷ്മണൻ സ്വർണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡൽ ഇന്ത്യയിലെത്തുന്നത്. അവസാന ലാപ്പിൽ ബഹ്‌റൈനിന്റെ ആൽബർട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീറിന്റെ രണ്ടാം മെഡൽനേട്ടമാണിത്. 2023-ൽ 5,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററിൽ ഗുൽവീർ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റർ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവൻ ബർവാൾ 28:50.53 […]Read More
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in.പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.ന്യൂഡൽഹി […]Read More
മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്. ‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാർഗം വരാനാണ് ഇവർ ശ്രമിക്കുന്നത്.Read More

