കൊല്ലം തേവലക്കരയിൽ ഏഴാം ക്ലാസുകാരൻ മിഥുൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ മൂന്നു തലത്തിൽ അന്വേഷണം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെയും വീട്ട് വീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും മിഥുന്റെ കുടുംബത്തെയും തേവലക്കര ഹൈസ്കൂളിനെയും സന്ദർശിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി, സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. യുവമോർച്ച പ്രവർത്തകർ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫിസിലേക്ക് […]Read More
Tags :investigation
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് ബോയിംഗ് 787 ഡ്രീംലൈനറിലെ സാങ്കേതിക തകരാറുകൾക്ക് പകരം പൈലറ്റുമാരുടെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റുമാർ അപകടസമയത്ത് വിമാനം നിയന്ത്രിച്ച രീതി, അവരുടെ പരിശീലനം, മാനസിക-ശാരീരികാവസ്ഥ എന്നിവയെ വിശദമായി വിലയിരുത്തുകയാണ് അന്വേഷണ സംഘങ്ങൾ. കോക്ക്പിറ്റിൽ പൈലറ്റുമാരുടെ ആശയവിനിമയവും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിൽ പ്രകാശത്തിൽ വന്നത്, വിമാനം പറന്നുയരുമ്പോഴേ രണ്ടു എഞ്ചിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം […]Read More
സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരൻ ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുലിപ്പല്ല് മാല ഉപയോഗിച്ച കേസിൽ ‘വേടൻ’ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി ഉയര്‍ന്നത്. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് […]Read More
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജോലിക്കാർ പണം തട്ടിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ പരാതി നൽകിയ വനിതാ ജീവനക്കാർ ഒളിവിൽപോയ സാഹചര്യത്തിലാണ് നിർണായകമായ തീരുമാനം. ദിയ കൃഷ്ണയുടെ ഓഹ് ബൈ ഓസി എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളിൽ ലക്ഷങ്ങളുടെ കൈമാറ്റം നടന്നതായി കണ്ടെത്തി. ഇതിൽ […]Read More
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ശക്തമാക്കി പൊലീസ്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. സമൂഹ മാധ്യമത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് സഹോദരങ്ങളെ വെട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടിൽ നാസർ, സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് വെട്ടിയത്. ഒളിവിൽപ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം […]Read More