Latest News

Tags :iran

Top News world News

ബങ്കറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ; ഇറാൻ പ്രസിഡന്റ് പെസെഷ്കിയന് പരിക്കേറ്റതായി റിപ്പോർട്ട്

ജൂണിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായ പരിക്കേറ്റതായി ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പെസെഷ്കിയന് പരിക്കേറ്റതെന്നാണ് വിവരം. ടെഹ്‌റാനിൽ ഒളിഞ്ഞിരിക്കുന്ന ഭൂഗർഭ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആറ് ബോംബുകൾ പതിച്ചതായി റിപ്പോർട്ട് പറയുന്നു. ബോംബുകൾ പതിച്ചപ്പോൾ, പ്രസിഡന്റും മറ്റുള്ളവരും അടിയന്തര തുരങ്കം വഴി രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുന്നതിനിടെ, പെഷേഷ്കിയന്റെ […]Read More

National Top News

ഖത്തറിലെ യുഎസ് വാർത്താവിനിമയ കേന്ദ്രം ഇറാൻ തകർത്തതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചു

ജൂൺ 23 ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നടന്ന ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സുരക്ഷിതമായ ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിക്കുന്ന ഒരു ജിയോഡെസിക് ഡോം തകർന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തിൽ അസോസിയേറ്റഡ് പ്രെസ് റിപ്പോർട്ട് ചെയ്തു. ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുഎസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനവും പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ കേന്ദ്ര പങ്ക് വഹിക്കുന്നു. 2016-ൽ സ്ഥാപിച്ച 15 ദശലക്ഷം യുഎസ് ഡോളർ […]Read More

Kerala Top News

ചൈനയില്‍ നിന്ന് ചെങ്ദു J-10C ഫൈറ്റര്‍ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാൻ. അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ്‌ ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. പാകിസ്ഥാൻ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ പ്രയോഗിച്ച ജെറ്റാണ് ഇത്. റഷ്യയുമായുളള SU-35 വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ […]Read More

Top News world News

‘ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ല’; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് ആണവ കേന്ദ്രങ്ങൾക്ക് ഒന്നും സംഭവിച്ചട്ടില്ലെന്ന ഇറാന്റെ അവകാശവാദവും അമേരിക്കൻ പ്രസിഡന്റ് തളളി കളഞ്ഞു. ഇന്നലെ ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് ആവർത്തിച്ചത്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ യുഎസ് ലക്ഷ്യം വെച്ചുവെന്നും ട്രംപ് ആവർത്തിച്ചു. തെഹ്റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിക്കുന്നത്. ആണവ പദ്ധതികൾ […]Read More

Top News world News

ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു. […]Read More

world News

ഇസ്രയേലിനെ പിന്തുണച്ച് ജി -7 ഉച്ചകോടി; ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട്

ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.Read More

world News

ഇറാൻ-ഇസ്രയേൽ സംഘർഷം കടുപ്പം: ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ന് മറുപടിയായി നൂറോളം ഡ്രോണുകളുമായി

ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്. ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ […]Read More

world News

ഇറാനിലെ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ്

വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോബിയോ റൂബിയോ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സേനയെ രക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുൻഗണന എന്നും റോബിയോ അറിയിച്ചു. ഞായറാഴ്ച അമേരിക്കയും ഇറാനും തമ്മിൽ ഒമാനിൽ വച്ച് ആണവ ചർച്ച നടക്കാനിരിക്കയാണ് ഇസ്രായേലിന്റെ ആക്രമണം. ഇറാന്റെ സൈനിക ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 15 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡർ ഇൻ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes