Latest News

Tags :iran-israel conflict

world News

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ ആഭ്യന്തരമന്ത്രിയുടെ വീട് തകർന്നു

തെൽ അവീവ്: ഇസ്രയേലിലെ ഹൈഫയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി മോഷെ അർബലിന്റെ വീട് തകർന്നു. ആക്രമണത്തിൽ ഒരു ചർചിനും കേടുപാടുകൾ സംഭവിച്ചു. മിസൈൽ ആക്രമണത്തിന് പിന്നാലെ ബെൻ ഗുരിയോൺ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു.Read More

world News

ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ

ജറുസലേം: ഇസ്രായേലിന്റെ സുപ്രധാന ശാസ്ത്ര കേന്ദ്രത്തിന് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ലാബുകൾക്ക് സാരമായ കേടുപറ്റിയെന്ന് വാർത്ത ഏജൻസി ‘എപി’ റിപ്പോർട്ട് ചെയ്തു.Read More

Top News world News

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ പറഞ്ഞു. അതേസമയം, സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. യോ​ഗത്തിൽ ഇറാനും പങ്കെടുത്തിരുന്നു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം […]Read More

National

ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡൽഹിയിലെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജമ്മു കാശ്മീരിൽ നിന്നുള്ളവരായിരുന്നു. ആകെ 290 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മഹാൻ എയറിന്റെ ചാർറ്റേർഡ് വിമാനങ്ങൾ വഴി ഏകദേശം 1000 ഇന്ത്യക്കാരെയാണ് ഇറാനിൻ നിന്ന് തിരിച്ചെത്തിക്കുന്നത്. മൂന്ന് പ്രേത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.Read More

world News

ഗസ്സയ്ക്കും ഇറാൻ ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ റാലി

തെഹ്റാൻ: ഗസ്സയെ പിന്തുണയ്ക്കാനും ഇറാന്റെ നിലപാടുകൾക്ക് പിന്തുണ അറിയിക്കാനുമായി തെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ര വിപുലമായ റാലി നടന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. “ഗസ്സയ്ക്ക് നീതി വേണം” എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നൽകിയ തെഹ്റാൻ വിടണമെന്ന നിലപാടിനെതിരെയും വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധച്ചു.Read More

Uncategorized

ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കൽ: ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ […]Read More

world News

ഇറാൻ ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം

തെൽ അവീവ്: ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീ പിടിച്ചു. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ ഇവിടേക്ക് വന്ന മിസൈൽ തടഞ്ഞു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തെക്കൻ നഗരമായ ബീർഷേബയിലെ ഓഫീസിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ബീർഷേബയിലെ സൈനിക ആശുപത്രി സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നിരുന്നു. സംഘർഷം തുടരവേ മിസൈൽ ആക്രമണം അയവില്ലാതെ തുടരുകയാണ്.Read More

world News

ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേൽ: മിസൈൽ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി പ്രതിരോധമന്ത്രി

ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിന് സമീപമുള്ള ഒരു ആശുപത്രിയിൽ ഇറാൻ മിസൈൽ പതിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ആശുപത്രിയിലേക്കുള്ള ആക്രമണത്തിന് ഖമനയിയാണ് ഉത്തരവാദിയെന്നും ഇതിന്റെ പ്രതിഫലമായി ഇസ്രയേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഭീരുത്വം പുലർത്തുന്ന ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും താമസസ്ഥലങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഖമനയിക്ക് തന്റെ ഈ ക്രൂരതകൾക്ക് ഉത്തരം പറയേണ്ടി […]Read More

world News

‘ഓപ്പറേഷൻ സിന്ധു’: ഇറാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സുരക്ഷാ മടക്കം

ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന് തുടക്കമായി. ആദ്യഘട്ടമായി 110 വിദ്യാർത്ഥികളുമായുള്ള ഒരു വിമാനം അർമീനിയയിൽ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. ഇവരിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇസ്രയേലിന്റെ ടെഹ്‌റാനിലെ ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഇറാനിലെ ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ അറിയിച്ചു. വ്യാപകമായ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെഹ്‌റാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിയതിനാൽ ഇന്ത്യക്കാരെ […]Read More

Top News world News

ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes