ടെൽഅവീവ്: ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസമിയും ഡെപ്യൂട്ടി ജനറൽ ഹസൻ മൊഹാകികും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബെഞ്ചമിൻ നേതന്യാഹു അറിയിച്ചു. ഞായറാഴ്ച ഇസ്രയേൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ തുടങ്ങിയ ആക്രമണത്തിൽ 14 ഇറാൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Read More
Tags :iran-israel conflict
ടെൽ അവീവ്: ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ നിലകൊള്ളുന്നിടയിൽ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിന്റെ പ്രതിരോധത്തിന് പിന്തുണ നൽകാൻ ശ്രമിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ സഹായിക്കുന്ന പക്ഷം അതിനുള്ള മറുപടിയായി ഈ രാജ്യങ്ങളുടെ പ്രദേശത്തുള്ള സൈനിക താവളങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിന് വിധേയമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.Read More
ടെൽ അവീവ്: ഇസ്രയേലിന്റെ തീവ്രമായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് III” എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ 150ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുവരെ ഇസ്രായേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ […]Read More
ടെഹ്റാൻ: ഇന്നലെ രാത്രിയോടെ ഇസ്രായേൽ വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി. റോഡ് ജംഗ്ഷനു മുകളിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിന്റെയും സമീപത്തുള്ള ഷോപ്പിങ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകൾ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഫ്ലാറ്റിന്റെ ഒരു പ്രത്യേക നിലയെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. അവിടെ മുതിർന്ന സൈനിക മേധാവിയും നേതാവ് അലി ഖമേനിയയുടെ വിശ്വസ്തസഹായിയുമായ അലി ഷംഖാനിയുടെ താമസസ്ഥലമായിരുന്നു. ഇറാന്റെ ആണവപദ്ധതിയെ കുറിച്ച് യുഎസുമായി നടന്നുകൊണ്ടിരുന്ന പരോക്ഷ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ചയാളാണ് […]Read More
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിൽ അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ഇസ്രയേലിന് പിന്തുണ നല്‍കുമെന്നും ചർച്ചയിൽ ട്രംപ് പറഞ്ഞു. ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് […]Read More
ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര വ്യോമഗതാഗതത്തെയും ന്യൂഡൽഹി വിമാനത്താവളത്തിന്റെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടിവന്നു. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതോടെ പതിനാറോളം വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ ഉത്ഭവസ്ഥലങ്ങളിലേക്ക് തന്നെ തിരികെ പോകുകയോ ചെയ്‌തതായാണ് റിപ്പോർട്ടുകൾ. “ഈ അപ്രതീക്ഷിത തടസ്സം യാത്രക്കാർക്ക് ഉണ്ടാക്കിയ അസൗകര്യങ്ങൾക്ക് ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർക്കായി താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനായി ശ്രമങ്ങൾ […]Read More