Latest News

Tags :israel

Top News world News

ബങ്കറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ; ഇറാൻ പ്രസിഡന്റ് പെസെഷ്കിയന് പരിക്കേറ്റതായി റിപ്പോർട്ട്

ജൂണിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായ പരിക്കേറ്റതായി ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പെസെഷ്കിയന് പരിക്കേറ്റതെന്നാണ് വിവരം. ടെഹ്‌റാനിൽ ഒളിഞ്ഞിരിക്കുന്ന ഭൂഗർഭ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആറ് ബോംബുകൾ പതിച്ചതായി റിപ്പോർട്ട് പറയുന്നു. ബോംബുകൾ പതിച്ചപ്പോൾ, പ്രസിഡന്റും മറ്റുള്ളവരും അടിയന്തര തുരങ്കം വഴി രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുന്നതിനിടെ, പെഷേഷ്കിയന്റെ […]Read More

world News

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗ​സ്സ​യി​ൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 101 ഫ​ല​സ്തീ​നി​ക​ളെയാണ്​ ഒ​റ്റ ദി​വ​സത്തിനുള്ളിൽ ഇസ്രായേൽ കൊ​ല​പ്പെ​ടു​ത്തിയത്​. ഖാ​ൻ യൂ​നി​സി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ബോം​ബി​ട്ട് 15 പേ​രെയും ​കൊ​ല​പ്പെ​ടു​ത്തി. ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾക്ക്​ നേരെയുള്ള വെടിവെപ്പ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം. 60 ദി​വ​സ​ത്തെ […]Read More

world News

ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

തെൽ അവിവ്: ഗാസയിൽ രണ്ട് മാസത്തേക്കുള്ള വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമത്തിനായുള്ള നടപടികളും ഉൾക്കൊള്ളുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും. വെടിനിർത്തലിന്റെ ഭാഗമായി 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹവും ഹമാസ് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഇത് ഹമാസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച നിർദേശമാണ് എന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാൽ വെടി നിർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.Read More

world News

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ […]Read More

world News

ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

ടെൽഅവീവ്: ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍.Read More

world News

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം; യമനിൽ നിന്നെന്ന് ഐഡിഎഫ്

ജറുസലേം: ഇസ്രയേല്‍ ലക്ഷ്യമിട്ട് യമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇതിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ ഇസ്രയേലില്‍ അപകടസൈറണുകള്‍ മുഴങ്ങിയതായും സേന അറിയിച്ചു. സൈറൺ മുഴങ്ങുന്നതിന് നാലു മിനിറ്റ് മുമ്പ് ആളുകൾക്ക് മിസൈൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന മൊബൈൽ സന്ദേശങ്ങളും നൽകിയിരുന്നു. മിസൈലുകൾ വെടിവെച്ചിടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഐഡിഎഫ് വ്യക്ത്യമാക്കി.Read More

Top News world News

ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം; 21 പലസ്തീനികൾ മരിച്ചു

ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം. 21 പലസ്തീനികൾ മരിച്ചുവെന്ന് റിപ്പോർട്ട്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. 150 ഓളം പേർക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഘർഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോൾ ഗാസയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇസ്രയേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കൾ തടഞ്ഞിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവർക്ക് നേരെ […]Read More

Top News world News

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ പറഞ്ഞു. അതേസമയം, സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. യോ​ഗത്തിൽ ഇറാനും പങ്കെടുത്തിരുന്നു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം […]Read More

world News

ഇസ്രയേലിനെ പിന്തുണച്ച് ജി -7 ഉച്ചകോടി; ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട്

ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.Read More

world News

ഇറാൻ-ഇസ്രയേൽ സംഘർഷം കടുപ്പം: ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ന് മറുപടിയായി നൂറോളം ഡ്രോണുകളുമായി

ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്. ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes