Tags :Israel-Iran conflict
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും […]Read More
ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രമാണ് ആയുത്തള്ള അലി ഖൊമേനി ഇറാന്റെ പരമോന്നത് നേതാവ്. ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഖൊമേനി അമേരിക്കയുടെ കൺവെട്ടത്തുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലെതെന്നും ഒളിച്ചിരിക്കുന്നതുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇറാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണമായ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ […]Read More
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും. നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, […]Read More
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം. യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന […]Read More
ടെഹ്‌റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു. പര്‍ണിയ അബ്ബാസിയുടെ പിതാവ് പര്‍വിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ പര്‍ഹം അബ്ബാസി എന്നിവരാണ് പര്‍ണിയയ്‌ക്കൊപ്പം കൊല്ലപ്പെട്ടത്. ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ മധുരമവസാനിക്കും മുൻപാണ് പർണിയ വിടവാങ്ങിയത്. ജന്‍ സി കവികളില്‍ ഇറാന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പര്‍ണിയ അബ്ബാസിയുടെ വിഖ്യാത കവിതയായ ‘The […]Read More
ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമേലുള്ള ആക്രമണം തുടരും. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതുവരെ150ൽ അധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഐഡിഎഫും അറിയിച്ചു. ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നു. 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് […]Read More
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക,ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക […]Read More