തിങ്കളാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻഖർ രാജിവച്ചത്. ഭരണഘടന പ്രകാരം രാജ്യസഭയുടെ നിലവിലെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ പാർലമെന്റിന്റെ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. 2022 ഓഗസ്റ്റിൽ നിയമിതനായ ഹരിവംശ് നാരായൺ സിംഗ് ആണ് രാജ്യസഭാ ഉപാധ്യക്ഷൻ. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം താൽക്കാലികമായി ആ ചുമതല വഹിക്കും. ഭരണഘടന അനുസരിച്ച്, ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.“ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം അനുസരിക്കുന്നതിനും, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ […]Read More
Tags :jagdeep dhankhar
കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാവാത്തതിനെ തുടർന്ന് സന്ദർശനം തടസ്സപ്പെടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ദർശനത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 9 നും 9:30 നും ഇടയിലാണ് […]Read More