നവംബർ ഒന്ന് മുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. ക്യൂ ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡായിരിക്കും നൽകുക. ഇത് വഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായ എല്ലാ വില്ലേജുകളിലും നവംബർ ഒന്ന് മുതൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.Read More
Tags :k rajan
അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടിക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംഭവത്തിൽ പവിത്രനെ സസ്പെൻഡ് ചെയ്യുവാൻ റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവീസ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി. കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ […]Read More
ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു
തൃശ്ശൂർ: ‘ആർ എസ് എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ-സർക്കാർ പോരല്ല ഇപ്പോൾ വേണ്ടതെന്നും ഗവർണർ ഭരണഘടനയാണ് ഉയർത്തിപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ രാജന്റെ മറുപടി.Read More