Latest News

Tags :kannur

Kerala

കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്. കുടുംബം ആരോപിക്കുന്നത് പോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ആൾക്കൂട്ട വിചാരണ നടന്നുവെന്നും തന്റെ ഫോൺ പിടിച്ചെടുത്തുവെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച രാവിലെയാണ് പോലീസിന് മുൻപിൽ ആൺസുഹൃത്ത് ഹാജരായത്. വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച […]Read More

Kerala

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ആൺ സുഹൃത്തായ മയ്യിൽ സ്വദേശി റഹീസ് ശനിയാഴ്ച പുലർച്ചെയാണ് പോലീസിന് മുന്നിൽ ഹാജരായത്. റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ റസീനയുടെ ആൺസുഹൃത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്. വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന് പോലീസ് […]Read More

Kerala

കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്തവർ നിരപരാധികൾ ആണെന്നും കുടുംബം പറഞ്ഞു. റസീനയുടെ ആൺസുഹൃത്ത് പണവും സ്വർണ്ണവും തട്ടിയെടുതെന്ന് റസിയയുടെ മാതാവ് ആരോപിച്ചു. റസിനയുടെ ആത്മഹത്യയിൽ സദാചാര ആക്രമണമാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റസീന ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺസുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ […]Read More

Kerala

തെരുവുനായ ഓടിക്കൂടി, തലനാരിഴക്ക് രക്ഷപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനി

കണ്ണൂർ: സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരുവുനായുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി ഫാത്തിമയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. സമാനമാം വിധം രണ്ടുപേർക്ക് തെരുവ് നായയുടെ ആക്രമണമേറ്റിരുന്നു. ആറു വയസ്സുകാരനായ ആദം, പത്ര വിതരണക്കാരനായ വത്സൻ എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. നിരവധി തെരുവു നായ്ക്കൾ പ്രദേശത്തുണ്ടെന്നും ആക്രമണം ഏൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.Read More

Kerala

പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes