കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം അയൽവാസിയെ വീട്ടിലേക്ക് വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വോർക്കാടി നലങ്ങി സ്വദേശിനിയായ ഫിൽഡ (60) ആണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികൾ ഫിൽഡയും ലോലിറ്റയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിൽഡ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോലിറ്റയെ അവർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.Read More
Tags :kasargod
കാസർകോട്: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ തോട്ടിൽ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിനുമുന്നിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ തോട്ടിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.Read More
കാസർഗോഡ്: കാസർഗോഡ് ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചട്ടഞ്ചാൽ ചേർക്കള ദേശീയ പാതയിലാണ് കുന്നിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണത്. സംരക്ഷണ ഭിത്തിയടക്കം പൊളിഞ്ഞു വീണു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.Read More