Kerala
Top News
കീം പരീക്ഷാഫലം റദ്ദാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി: റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി
കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം (KEAM) പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിച്ചിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചാണ് സർക്കാർ അപ്പീൽ തള്ളിയത്. കഴിഞ്ഞ ബുധനാഴ്‌ച സിംഗിൾ ബെഞ്ച് കീം പരീക്ഷാ ഫലം റദ്ദാക്കിയിരുന്നു. എൻജിനീയറിങ്ങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായിരുന്നു ഈ റാങ്ക് ലിസ്റ്റ്. […]Read More