തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക. “കുട്ടികൾക്ക് ഭരണഘടനയിൽ ഗവർണറെ ഏൽപ്പിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യം. തെറ്റായ ധാരണകൾ ഒഴിവാക്കാനും ഈ ഉൾപ്പെടുത്തൽ സഹായകമാകും,” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പുതുക്കുന്ന അവസരത്തിൽ ഗവർണറുടെ അധികാരങ്ങൾ അവിടെയും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.Read More
Tags :kerala governor
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. രൂക്ഷഭാഷയിൽ വിമർശിച്ച ശേഷം മന്ത്രി വേദി വിടുകയായിരുന്നു.Read More
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടി. ‘ഭാരതാംബയെ മാറ്റില്ല’ എന്ന തലക്കെട്ടിൽ ഗവർണർ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണഘടന ലംഘനം നടത്തിയത് ഗവർണറാണെന്നും തന്റെ ഓഫീസിൽ മാർക്സിന്റെ പടം വയ്ക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.Read More
തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ […]Read More
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.Read More
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു.Read More
തിരൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. ജൂൺ 17-ന് യോഗം തിരുവനന്തപുരം രാജ്ഭവനിൽ നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇതുവരെ സ്വീകരിച്ച നടപടികളും വരും ദിവസങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യുംRead More