Latest News

Tags :kerala police

Kerala

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി

കൊല്ലം: കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യചെയ്തു. കടപ്പാക്കട അക്ഷയനഗര്‍ സ്വദേശി വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യചെയ്തത്. വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസപിള്ളയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ശ്രീനിവാസപിള്ളയും ഭാര്യയും മകന്‍ വിഷ്ണുവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്ന് തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്നതായാണ് കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.Read More

Kerala

ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: പരാതിക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി എസ്‌ടി

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കും. കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എസ്‌സി, എസ്‌ടി കമ്മിഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതി. പിന്നീട് ഓമനയുടെ വീട്ടില്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes