തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനം. ഇരുവരും സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെ ജീവനക്കാർ പണം തട്ടിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുറത്തുവിട്ടു. 69 ലക്ഷം രൂപ ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തു എന്നാണ് ദിയ കൃഷ്ണയുടെ പരാതി. ഇതേതുടർന്ന് ജീവനക്കാരികൾ തങ്ങളെ […]Read More
Tags :Kerala
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും തട്ടിക്കൊണ്ടുപോയി എന്ന വാദവും നിഷേധിച്ചു. പണം പിൻവലിച്ച് തനിക്ക് തരും എന്ന് ജീവനക്കാർ പറഞ്ഞതിന് തെളിവില്ലെന്നും ദിയ പ്രതികരിച്ചു. ദിയയുടെ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. തങ്ങളെ ജാതിയമായി അധിക്ഷേപിച്ചെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ദിയയുടെ മറുപടി.Read More
ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു
തൃശ്ശൂർ: ‘ആർ എസ് എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ-സർക്കാർ പോരല്ല ഇപ്പോൾ വേണ്ടതെന്നും ഗവർണർ ഭരണഘടനയാണ് ഉയർത്തിപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ രാജന്റെ മറുപടി.Read More
മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ തിരഞ്ഞു പിടിച്ച് വിവാഹം പിന്നീട് തട്ടിപ്പ്, തിരുവനതപുരത്ത് യുവതി
തിരുവനന്തപുരം തിരുവനന്തപുരം ആര്യനാടിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എറണാകുളം സ്വദേശി ഗ്രീഷ്മയാണ് പോലീസ് പിടിയിലായത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാൻ തയ്യാറെടുക്കവേയാണ് ഗ്രീഷ്മ പോലീസ് പിടിയിലാകുന്നത്. വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോകവേ പ്രതിശ്രുത വരന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ പിന്തുടർന്ന് വിവാഹം കഴിച്ച് കുറച്ചു നാൾ കഴിഞ്ഞ് മുങ്ങിയാണ് രേഷ്മ തട്ടിപ്പ് നടത്തുന്നത്. സാമ്പത്തിക നേട്ടമാണ് തട്ടിപ്പിന് പിന്നിലെ ലക്ഷ്യം. മുൻപ് ആറ് കല്യാണങ്ങൾ കഴിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പ്രതിശ്രുത […]Read More
ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ കൃഷിമന്ത്രി പി പ്രസാദിന്റെ വീടിനുമുന്നിൽ ആർഎസ്എസ് പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതിനെതിരെ സിപിഐ പ്രവർത്തകർ എത്തിയതോടെ ഇരുവരും തമ്മിലുള്ള സംഘർഷത്തിനു വഴിതെളിച്ചു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണറും കൃഷിമന്ത്രി പി പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു. രാജഭവനിലെ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം […]Read More
നിലമ്പൂർ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് പി വി അൻവർ. ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ വച്ച് സംഭാവന നൽകണം. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും വിൽക്കാൻ കഴിയാതെ ഭൂമി കേസിൽ പെട്ട് കിടക്കുകയാണ്. ക്രൗഡ് ഫണ്ടിങ്ങിന് സഹായിക്കാമെന്ന് പറഞ്ഞ് നിരവധിപേർ വന്നിരുന്നു. നിലമ്പൂരിലെ ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ അയച്ച് സഹായിക്കണം. അത് പണത്തിനു വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിനു വേണ്ടിയാണ്. തന്റെ പോരാട്ടത്തിനുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ജനങ്ങൾ സഹായിക്കണമെന്ന് […]Read More
കൊച്ചി: നിർമതാവ് സാന്ദ്ര തോമസിന് നേരെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫ് ആണ് സാന്ദ്ര തോമസിനെതിരെ വധഭീഷണി ഉയർത്തിയത്. റനിക്കെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകി. വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണി ഉയർത്തിയത്. ‘സാന്ദ്ര കൂടുതൽ വിളയേണ്ട, നീ പെണ്ണാണ്, നിന്നെ തല്ലിക്കൊന്നു കാട്ടിൽ കളയും’ എന്നാണ് പുറത്തു വന്ന ശബ്ദ സന്ദേശത്തിലുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാരുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് സാന്ദ്ര പരാമർശിച്ചിരുന്നു. ഇതിനെതിരെ അവരുടെ സംഘടന രംഗത്തെത്തി. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ […]Read More
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിലെ പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ച സംഭവത്തിൽ നിലപാടിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. പരിപാടിയിൽ വേദിയിൽ പ്രദർശിപ്പിച്ച ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം. ചിത്രം മാറ്റണമെന്ന മന്ത്രി പി.പ്രസാദിന്റെ ആവശ്യം ഗവർണർ അവഗണിച്ചു. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ചിത്രം മാറ്റാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി. കൃഷിമന്ത്രി ബഹിഷ്കരിച്ച പരിപാടി ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി ആരംഭിച്ചു. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് സാഹചര്യമാണ് ഉള്ളതെന്ന് ഗവർണർ […]Read More
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുന്നത് കത്രിക ചിഹ്നത്തിൽ. തൃണമൂൽ കോൺഗ്രസിന് നൽകിയ പത്രിക തള്ളിയതിനാൽ സ്വതന്ത്രനയാണ് അൻവർ മത്സരിക്കുന്നത്. 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 4 പേർ പത്രിക പിൻവലിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഓട്ടോറിക്ഷ അടയാളത്തിലാണ് അൻവർ മത്സരിച്ചത്. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമെന്ന് അൻവർ പ്രതികരിച്ചു.Read More
ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടി തിരുവല്ലയിൽ വച്ച് ചർച്ച നടത്തി. നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ശ്രീ ബിജു ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി ഒളിംപ്യൻ അനിൽകുമാർ, വിവിധ സഭ ബിഷപ്പുമാർ ചർച്ചയിൽ പങ്ക്ച്ചേർന്നു. പാർട്ടിയോട് പൂർണ്ണ സഹകരണവും അറിയിച്ചുRead More