ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയായ ശ്രീപാർവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ് ശ്രീപാർവതി. മൃതദേഹം വീടിന്റെ പിന്നിലുള്ള മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇതിനെ തുടർന്നാണോ ആത്മഹത്യ എന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.Read More
Tags :Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം മർദിച്ചതായി പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയർന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അടിസ്ഥാനമാക്കി മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങിനിടെ മർദനമേറ്റ് മകൻ ബോധരഹിതനായിട്ടും സമയത്ത് ചികിത്സ നൽകാതിരുന്നുവെന്നും സ്കൂളിൽ എത്തിയപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയാനായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ റാഗിങ് നടന്നില്ലെന്നും ഉടൻതന്നെ ആവശ്യമായ നടപടി […]Read More
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ച്ച ആരോചിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം
തിരുവനന്തപുരം: കൊച്ചി തീരത്ത് ഉണ്ടായ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ആവശ്യങ്ങൾ പലതവണ ആവർത്തിച്ചിട്ടും നടപടികളിൽ കാലതാമസം വരുത്തിയതിനെതിരെ എ.എസ്.സി കമ്പനിക്ക് നോട്ടീസ് അയച്ചതായി മന്ത്രാലയം അറിയിച്ചു. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്രജീവജാലത്തെയും ദാരുണമായി ബാധിച്ചതായി ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പറഞ്ഞു. കപ്പൽ അപകടം ഇതിനകം തന്നെ കേരളാ തീരത്തെ ബാധിച്ചിരിക്കുകയാണ്. സാൽവേജ് നടപടികൾ കമ്പനി മേയ് 30 വരെ വൈകിപ്പിച്ചതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്.Read More
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിലെ യെല്ലോ അലേർട്ടിന് പുറമെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ മുതൽ കേരള തീരത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിന് മുകളിലായി ചക്രവാതചുഴി […]Read More
കണ്ണൂർ: സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരുവുനായുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി ഫാത്തിമയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. സമാനമാം വിധം രണ്ടുപേർക്ക് തെരുവ് നായയുടെ ആക്രമണമേറ്റിരുന്നു. ആറു വയസ്സുകാരനായ ആദം, പത്ര വിതരണക്കാരനായ വത്സൻ എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. നിരവധി തെരുവു നായ്ക്കൾ പ്രദേശത്തുണ്ടെന്നും ആക്രമണം ഏൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.Read More
തിരുവനന്തപുരം: തിരുവനന്തപുരത്തെ മെട്രോ പദ്ധതി സംബന്ധിച്ച ചര്‍ച്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗം നടന്നു എന്നാണ് എംപി ശശി തരൂർ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ എംപി കാലഘട്ടം മുതൽ ആവശ്യപ്പെട്ട് വരികയായിരുന്നു ഈ പദ്ധതി, എന്നും യോഗം ക്രിയാത്മകമായിരുന്നുവെന്നും തരൂർ വ്യക്തമാക്കി. കൂടാതെ, പദ്ധതിയുടെ പ്രാഥമിക രൂപരേഖയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.Read More
കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.Read More
കോഴിക്കോട്: ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടിവീണത് ദലിതന്റെ പുറത്താണെന്ന് റാപ്പർ വേടൻ. ‘ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്’. വേടൻ പറഞ്ഞു. താൻ കുറച്ച് ആളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നുമാണ് രാഷ്ട്രീയം പറയാനുള്ള ഈ ധൈര്യം തനിക്ക് കിട്ടിയതെന്ന് വേടൻ പറയുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. രാഷ്ട്രീയം പറയാനായി നിയോഗിക്കപ്പെട്ട ആളാണ് […]Read More
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു സ്കൂട്ടറിൽ എത്തിയയാൾ 40 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈവശം ഉണ്ടായിരുന്ന പണമുള്ള കറുത്ത ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിലെ അക്ഷയ ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിലാണ് സംഭവം നടന്നത്. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് 40 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ […]Read More